വയനാട്: അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്കുശേഷമാകും മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയുക. സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചെന്നു തെളിഞ്ഞതോടെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നു കാട്ടി വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
08:20 PM Oct 03, 2022 | Deepika.com