തിരുവനന്തപുരം: കനത്ത മഴയിൽ റോഡ് തകർന്നതോടെ പൊന്മുടി ഒറ്റപ്പെട്ട നിലയിൽ. പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവിൽ ഭാഗികമായി ഇടിഞ്ഞ റോഡ് പൂർണമായും തകർന്നതോടെ സ്ഥലം ഒറ്റപ്പെട്ട അവസ്ഥയിലായത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് തകർന്നടിഞ്ഞത്. ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടത്. റോഡ് ഭാഗികമായി തകർന്നതിനാൽ വിനോദസഞ്ചാരികളെ വിലക്കിയിരുന്നു.
പന്ത്രണ്ടാം വളവിനു മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ലയങ്ങളിലെ തൊഴിലാളികളെയും കെറ്റിഡിസി ജീവനക്കാരെയും മാറ്റാനുള്ള ശ്രമമാണ് തുടരുന്നത്.
കനത്ത മഴയിൽ റോഡ് തകർന്നു; പൊന്മുടി ഒറ്റപ്പെട്ട നിലയിൽ
06:14 PM Oct 03, 2022 | Deepika.com