സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും കാ​നം രാ​ജേ​ന്ദ്ര​ൻ

05:49 PM Oct 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും കാ​നം രാ​ജേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​രം ഇ​ല്ലാ​തെ കാ​നം വീ​ണ്ടും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ​ത്തി​യ​ത്. കാ​ന​ത്തി​ന് ഇ​ത് മൂ​ന്നാ​മൂ​ഴ​മാ​ണ്.

പ്ര​കാ​ശ് ബാ​ബു​വോ വി.​എ​സ്. സു​നി​ൽ​കു​മാ​റോ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കാ​നം വി​രു​ദ്ധ ചേ​രി ദു​ർ​ബ​ല​മാ​കു​ന്ന​താ​ണ് ക​ണ്ട​ത്. പ്രാ​യ​പ​രി​ധി നി​ർ​ദ്ദേ​ശം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ഇ​ത്ത​വ​ണ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ നി​ന്ന് സി. ​ദി​വാ​ക​ര​നും കെ.​എ. ഇ​സ്മാ​യി​ലും പു​റ​ത്താ​യി.

എ​തി​ർ സ്വ​ര​ങ്ങ​ളെ കീ​ഴ​ട​ക്കി​യാ​ണ് കാ​നം വീ​ണ്ടും സെ​ക്ര​ട്ട​റി പ​ദ്ധ​ത്തി​ലെ​ത്തി​യ​ത്. മ​ത്സ​രം പോ​ലും ഇ​ല്ലാ​തെ​യാ​ണ് കാ​നം സെ​ക്ര​ട്ട​റി ക​സേ​ര​യി​ലെ​ത്തി​യ​തെ​ന്നും ശ്ര​ദ്ധേ​യം.