ഖാ​ര്‍​ഗെ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ; ഹൈ​ക്ക​മാ​ന്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ത​ള്ളി സു​ധാ​ക​ര​ന്‍

01:56 PM Oct 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ​ദ​വി വ​ഹി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ത​ള്ളി​യാ​ണ് സു​ധാ​ക​ര​ന്‍ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

സം​ഘ​ട​നാ​രം​ഗ​ത്തെ ഖാ​ര്‍​ഗെ​യു​ടെ അ​നു​ഭ​വം പാ​ര്‍​ട്ടി​ക്ക് ക​രു​ത്തു​പ​ക​രു​മെ​ന്ന് സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​യും ദൗ​ര്‍​ബ​ല്യ​വും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന നേ​താ​വാ​ണ് ഖാ​ര്‍​ഗെ.

ഒ​രു ഘ​ട്ട​ത്തി​ലും അ​ധി​കാ​ര​ത്തി​ന്‍റെ പി​റ​കേ പോ​കാ​ത്ത അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ത​ല​മു​റ​ക​ളി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രോ​ടും ഒ​രു​പോ​ലെ സം​വ​ദി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഖാ​ര്‍​ഗെ​യ്‌​ക്കൊ​പ്പ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.