കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമായി.
ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനവ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ ആറിന് പവന് 37,520 രൂപ രേഖപ്പെടുത്തിയതാണ് ഒരു മാസത്തിനിടയിലെ ഉയർന്ന വില.
സ്വർണ വില കൂടി
01:01 PM Oct 03, 2022 | Deepika.com