പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്കൂട്ടര്‍ കത്തിച്ച പ്രതി അറസ്റ്റില്‍

10:30 AM Oct 03, 2022 | Deepika.com
തൃശൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്കൂട്ടര്‍ കത്തിച്ചയാള്‍ കൊരട്ടിയില്‍ അറസ്റ്റിൽ. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീന്‍(41) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

നേരത്തെ വിവാഹിതനായ ഇയാള്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ഥന നടത്തി. എന്നാല്‍ യുവതി നിരസിച്ചു. ഇതിന്‍റെ പകയില്‍ യുവതിയുടെ വീട്ടിലെത്തി സ്കൂട്ടര്‍ കത്തിക്കുകയായിരുന്നു.

വീടിന്‍റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍റെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് കൊരട്ടി പോലീസ് പറഞ്ഞു.