സി​പി​ഐ​യു​ടെ പു​തി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും

07:56 AM Oct 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. പു​തി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ​യും സം​സ്ഥാ​ന കൗ​ണ്‍​സി​ലി​നെ​യും ഇ​ന്നു തെ​ര​ഞ്ഞെ​ടു​ക്കും. കാ​നം രാ​ജേ​ന്ദ്ര​ൻ​ത​ന്നെ വീ​ണ്ടും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യായേക്കും.

പ്രാ​യ​പ​രി​ധി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​ഇ. ഇ​സ്മ​യി​ലും സി. ​ദി​വാ​ക​ര​നും സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രം ഉ​ണ്ടാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ഇ​രു നേ​താ​ക്ക​ളും. എ​ന്നാ​ൽ ശ​ക്ത​രാ​യ കാ​നം​വി​രു​ദ്ധ​ർ പോ​ലും ഇ​പ്പോ​ൾ സാ​ഹ​സി​ക​മാ​യ ഈ ​ദൗ​ത്യ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​താ​യാ​ണു വി​വ​രം.

സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രം ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും ചി​ല നേ​താ​ക്ക​ൾ ന​ൽ​കു​ന്നു​ണ്ട്. മു​ൻ മ​ന്ത്രി​യും ഇ​സ്മ​യി​ലി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നു​മാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ കാ​ന​ത്തി​നെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്നു​ള്ള പ്ര​ചാ​ര​ണ​വു​മു​ണ്ട്.