തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരന് നായരുടെ ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള പ്രതിയുടെ മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല.
ശനിയാഴ്ചയാണ് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് ശശിധരന് തീകൊളുത്തി കൊന്നത്. ദമ്പതിമാരുടെ വീട്ടിലെത്തി വിമുക്തഭടനായ ശശിധരന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കിളിമാനൂര്‍ ഇരട്ടക്കൊലപാതകം: പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം
07:11 AM Oct 03, 2022 | Deepika.com