കു​വൈ​റ്റ് നാ​ഷ​ണ​ൽ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്: അ​ഹ​മ്മ​ദ് അ​ൽ സ​ദൂ​ൻ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി

04:32 AM Oct 03, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ൽ അ​സം​ബ്ലി​യി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ പു​തി​യ സ​ർ​ക്കാ​ർ രു​പീ​ക​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. 17-ാം പാ​ർ​ല​മെ​ന്‍റി​ൽ സ്പീ​ക്ക​ർ സ്ഥാന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഹ​മ്മ​ദ് അ​ൽ സ​അ​ദൂ​ൻ പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് റി​ക്കാ​ർ​ഡ് വോ​ട്ടോ​ടെ​യാ​ണ് 87കാ​ര​നാ​യ അ​ഹ​മ്മ​ദ് അ​ൽ സ​അ​ദൂ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ശ്വാ​സ​മാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​മെ​ന്നും മി​ക​ച്ച വി​ജ​യം ന​ൽ​കി​യ എല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ന്ന​താ​യും അ​ഹ​മ്മ​ദ് അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന.