ലക്നോ: ദുർഗാപൂജ പന്തലിലുണ്ടായ തീപിടിത്തത്തിൽ 42 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം.
രാത്രി 9.30 ഓടെ ആരതി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് 300ഓളം പേർ പന്തലിൽ ഉണ്ടായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുർഗാപൂജ പന്തലിൽ തീപിടിത്തം; 42 പേർക്ക് പരിക്ക്
02:49 AM Oct 03, 2022 | Deepika.com