കണ്ണൂർ: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഈങ്ങയില്പ്പീടികയിലുള്ള വീട്ടിലെത്തിച്ചു. മൃതദേഹം തലശേരിയില്‍ എട്ടുമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചതിനു ശേഷമാണ് വീട്ടിലെത്തിച്ചത്.
ഈങ്ങയില്‍പ്പീടികയിലെ വീട്ടിലും കോടിയേരിയെ കാണാന്‍ നിരവധിപ്പേര്‍ തടിച്ചുകൂടിയിട്ടുണ്ട്. വീട്ടിലെത്തി ബന്ധുക്കളെ കണ്ടതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി.
തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്കാരം.
കോടിയേരിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരുനോക്ക് കാണാൻ ആയിരങ്ങൾ
01:57 AM Oct 03, 2022 | Deepika.com