തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റിട്ട പോലീസുകാരനു സസ്പെൻഷൻ. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥൻ ഉറൂബിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്മാൻ കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പോലീസുകാരനുമായ ഉറൂബ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് നടപടിയെടുത്തത്.
പോത്തന്‍കോടുള്ള ഒരു സ്കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് ഉറൂബ് അധിക്ഷേപകരമായ പോസ്റ്റിട്ടത്. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്ഷന് നടപടി.
കോടിയേരിയുടെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്: പോലീസുകാരന് സസ്പെൻഷൻ
08:34 PM Oct 02, 2022 | Deepika.com