മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് ബാ​ല​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു

08:16 PM Oct 02, 2022 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് ബാ​ല​നെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. യ​ശ്വ​ന്ത് എ​ന്ന 14 വ​യ​സു​കാ​ര​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ക​മ്മ​ല്‍ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഉ​യ​ര്‍​ന്ന ജാ​തി​യി​ലെ പ​ത്ത് പേ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ക​നെ മ​ര്‍​ദി​ച്ച​തെ​ന്ന് അ​മ്മ ആ​രോ​പി​ച്ചു. മ​ക​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​നി​ക്കും മ​ര്‍​ദ​ന​മേ​റ്റ​ന്ന് ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ക്കി​യു​ള്ള​വ​രെ ഉ​ട​ൻ ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ മ​റ്റു വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.