ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

06:55 PM Oct 02, 2022 | Deepika.com
ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തെ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഒ​രു മാ​റ്റ​വുമായാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​റ​ങ്ങു​ന്ന​ത്. ഷം​സി​ക്ക് പ​ക​രം എ​ൻ​ഗി​ഡി ടീ​മി​ലെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ, മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലാ​ണ്. ഇ​ന്ന് ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാം. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ഹോം ​ട്വ​ന്‍റി-20 പ​ര​ന്പ​ര​നേ​ട്ടം ആ​കു​മ​ത്.