നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിൽ കൃഷിമന്ത്രി രാജിവച്ചു

06:27 PM Oct 02, 2022 | Deepika.com
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാരിന് തിരിച്ചടി. കൃഷിമന്ത്രി സുധാകർ സിംഗ് രാജിവച്ചു. കൃഷി വകുപ്പിലെ അഴിമതിയെ സുധാകർ പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ രാജി.

മഹാസഖ്യ സർക്കാർ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ രാജിയാണിത്. നേരത്തെ നിയമമന്ത്രി കാർത്തിക് കുമാർ രാജിവച്ചിരുന്നു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ കൈമൂർ ജില്ലയിലെ രാംഗഢിൽനിന്നാണ് സുധാകർ സിംഗ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.