തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽവച്ച് ജീവനക്കാർ അച്ഛനേയും മകളേയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റില്‍. നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് പിടിയിലായത്.
പന്നിയോട്നിന്നാണ് പ്രത്യേക അന്വേഷണ സംഘം അജികുമാറിനെ പിടികൂടിയത്. കേസിൽ ഇതുവരെ രണ്ട് പേരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് പിടിയിലായ മറ്റൊരു പ്രതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ അക്രമം: ഒരാള്‍ കൂടി പിടിയില്‍
05:29 PM Oct 02, 2022 | Deepika.com