കാ​ഷ്മീ​രി​ൽ സൈ​ന്യം ഭീ​ക​ര​നെ വ​ധി​ച്ചു

02:55 PM Oct 02, 2022 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ മേ​ഖ​ല​യി​ൽ സൈ​ന്യം ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​നെ വധിച്ചു. നൗ​പോ​ര സ്വ​ദേ​ശി ന​സീ​ർ അ​ഹ്മ​ദ് ഭ​ട്ട് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബ​സ്കു​ചാ​ൻ മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലാ​ണ് ഭ​ട്ട് മ​രി​ച്ച​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഭ​ട്ട് എ​ന്ന് ജ​മ്മു കാ​ഷ്മീ​ർ എ​ഡി​ജി​പി വി​ന​യ് കു​മാ​ർ അ​റി​യി​ച്ചു. വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​കെ 47 തോ​ക്ക്, ആ​യു​ധ​ങ്ങ​ൾ, തീ​വ്ര​സ്വ​ഭാ​വ​മു​ള്ള ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യും ഇ​ദേ​ഹം അ​റി​യി​ച്ചു.