ജയ്പൂർ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ വിജയിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഹൈക്കമാൻഡ് നിർദേശം മറികടന്ന് തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവായ ഗെഹ്ലോട്ട്, ഖാർഗെ വന്പൻ വിജയം നേടുമെന്ന് അവകാശപ്പെട്ടു.
ശുദ്ധനായ ഖാർഗെയ്ക്ക് പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പരിചയമുണ്ടെന്നും ദളിത് വിഭാഗത്തിൽപ്പെട്ട അദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് വന്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഖാർഗെയുടെ എതിർസ്ഥാനാർഥിയായ ശശി തരൂർ ഉയർന്ന ചിന്തകളുള്ള നല്ല മനുഷ്യനാണെങ്കിലും അദേഹം "എലീറ്റ് ക്ലാസ്'ആണെന്ന് ഗെഹ്ടലോട്ട് അഭിപ്രായപ്പെട്ടു.
രാജസ്ഥാൻ സെക്രട്ടേറിയറ്റിൽ ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഗെഹ്ലോട്ട് ഈ പ്രസ്താവനകൾ നടത്തിയത്. ഖാർഗെയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഉടൻതന്നെ ഗെഹ്ലോട്ട് പിന്തുണ അറിയിച്ചിരുന്നു.
"ഖാർഗെ വിജയിക്കും; തരൂർ എലീറ്റ് ക്ലാസ്'
12:37 PM Oct 02, 2022 | Deepika.com