ജാ​ർ​ഖ​ണ്ഡി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

11:40 AM Oct 02, 2022 | Deepika.com
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ലെ ബ​ഹു​മ​ർ പ്ര​ദേ​ശ​ത്താണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബി​ഹാ​റി​ലെ ഗ​യ​യി​ൽ നി​ന്ന് ഒ​ഡീ​ഷ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ന്പ​തം​ഗ തീ​ർ​ഥാ​ട​ന​സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ബ​ഹു​മ​റി​ലെ കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ഇ​വ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.