ഗാ​ന്ധി​ജി​ക്കും ശാ​സ്ത്രി​ക്കും ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

10:33 AM Oct 02, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി എ​ന്നി​വ​ർ​ക്ക് ജ​യ​ന്തി ദി​ന​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

രാ​ജ് ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച മോ​ദി, രാ​ഷ്ട്ര​പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​വ​രും ഖാ​ദി, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ആസാദി കാ അമൃത് മഹോത്സവ വേളയിൽ ഗാന്ധി ജയന്തി ആചരിക്കുന്നത് സന്തോഷം ഇരട്ടിയാക്കുന്നെന്നും അദേഹം പറഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ലാ​ളി​ത്യ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെയും പേ​രി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് വി​ജ​യ് ഘ​ട്ടി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച ശേ​ഷം മോ​ദി പ്ര​സ്താ​വി​ച്ചു.