ഗാ​ന്ധി​യു​ടെ അ​ഹിം​സ പി​ന്തു​ട​ർ​ന്ന് അ​ക്ര​മം ത്യ​ജി​ക്ക​ണം: അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്

10:20 AM Oct 02, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ഹിം​സ ത​ത്വ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ അ​ക്ര​മ​മാ​ർ​ഗം ത്യ​ജി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ പ്ര​സ്താ​വ​ന. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം യു​എ​ൻ അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​ത്തി​ൽ, മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​മാ​ധാ​ന​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ എ​ല്ലാ​വ​രു​മാ​യി പ​ങ്കി​ടു​ക​യാ​ണ്. ഈ ​മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സം​സ്‌​കാ​ര​ങ്ങ​ൾ​ക്കും അ​തി​ർ​ത്തി​ക​ൾ​ക്കു​മ​പ്പു​റം മെ​ച്ച​പ്പെ​ട്ട ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച് ഇ​ന്നി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ ന​മു​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്താം- ഗു​ട്ടെ​റ​സ് ട്വീ​റ്റ് ചെ​യ്തു. 2007 ജൂ​ണി​ലാ​ണ് യു​എ​ൻ പൊ​തു​സ​ഭ ഒ​ക്ടോ​ബ​ർ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.