ഗു​ജ​റാ​ത്തി​ൽ‌ കേ​ജ​രി​വാ​ളി​നു നേ​രെ കു​പ്പി​യേ​റ്

10:14 AM Oct 02, 2022 | Deepika.com
രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു നേ​രെ കു​പ്പി​യേ​റ്. കാ​ഗ്‌​വാ​ദി​ലെ ഖോ​ദ​ൽ​ധാം ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ച ശേ​ഷം ന​ട​ന്നു​നീ​ങ്ങു​മ്പോ​ഴാ​ണ് കു​പ്പി​യേ​റു​ണ്ടാ​യ​ത്.

കേ​ജ​രി​വാ​ളി​നു നേ​രെ പ്ലാ​സ്റ്റി​ക് കു​പ്പി എ​റി​യു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഗു​ജ​റാ​ത്തിലെത്തി​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നു​മു​ണ്ട്.