കാ​ൺ​പൂ​രി​ൽ വീ​ണ്ടും അ​പ​ക​ടം; അ​ഞ്ച് പേ​ർ മ​രി​ച്ചു

09:16 AM Oct 02, 2022 | Deepika.com
കാ​ൺ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ റോ​ഡി​ൽ വീ​ണ്ടും മ​നു​ഷ്യ​ക്കു​രു​തി. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ടെ​മ്പോ​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി കാ​ൺ​പൂ​രി​ലെ അ​ഹി​ർ​വാ​ൻ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ഹാ​ലെ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ൺ​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​പ​ക​ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.