റായ്പുര്‍: റോഡ് സേഫ്റ്റി സീരീസ് കിരീടം സ്വന്തമാക്കി ഇന്ത്യ ലെജന്‍ഡ്സ്. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്സിനെ 33 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് ലക്ഷ്യം മറികടക്കാനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 162 റണ്‍സില്‍ അവസാനിച്ചു.
സെഞ്ചുറി നേടിയ നമാന്‍ ഓജയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. നായകന് സച്ചിന് പൂജ്യത്തിന് പുറത്തായി. 22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന് ജയരത്നെ ആണ് ലങ്കയുടെ ടോപ് സ്കോറര്‍. നായകന് തിലകരത്നെ ദില്ഷന്,സനത് ജയസൂര്യ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
സ്കോര്‍: ഇന്ത്യ ലെജന്‍ഡ്സ് 20 ഓവറില്‍ 195-6, ശ്രീലങ്ക ലെജന്ഡസ് 18.5 ഓവറില്‍ 162ന് ഓള് ഔട്ട്.
റോഡ് സേഫ്റ്റി സീരീസ്: ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാര്
05:53 AM Oct 02, 2022 | Deepika.com