ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉറച്ച നിലപാടുള്ള കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ട്ടിയുടെ മുന്നണി പോരാളിയുമായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാല സഖാവും പൊളിറ്റ് ബ്യൂറോ അംഗവും ഉറച്ച കമ്മ്യൂണിസ്റ്റും അധ്വാനിക്കുന്ന ജനങ്ങളുടെ തീവ്ര പ്രവര്‍ത്തകനും ചൂഷണരഹിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തിനായി അക്ഷീണം പ്രയത്നിക്കുന്നതുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
കോടിയേരി ഉറച്ച നിലപാടുള്ള കമ്യൂണിസ്റ്റ്, പാര്‍ട്ടിയുടെ മുന്നണി പോരാളി: സീതാറാം യെച്ചൂരി
12:23 AM Oct 02, 2022 | Deepika.com