കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ വിടവാങ്ങലിലൂടെ സഹോദരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോദരതുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് തങ്ങളുടേതെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
"സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ'- മുഖ്യമന്ത്രി പറഞ്ഞു.
തീവ്ര വേദന, നഷ്ടമായത് സഹോദരനെ; കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
10:52 PM Oct 01, 2022 | Deepika.com