തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കു സെപ്റ്റംബർ മാസത്തെ ശന്പളം തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ജീവനക്കാർക്കു ശന്പളം നൽകുന്നതിനു സർക്കാർ 50 കോടി രൂപ അനുവദിച്ചതോടെയാണ് ശന്പളം അഞ്ചാം തീയതിക്കു മുൻപ് നൽകുന്നതിനു വഴിയൊരുങ്ങുന്നത്.
30 കോടി രൂപ ശന്പള വിതരണത്തിനായി കെഎസ്ആർടിസി നീക്കി വച്ചിട്ടുണ്ട്. 82 കോടി രൂപയാണ് ഒരു മസത്തെ ശന്പളം നൽകുന്നതിനു കെഎസ്ആർടിസിക്കു വേണ്ടത്.
കഴിഞ്ഞ മാസത്തെ ശന്പളം ഈ മാസം അഞ്ചിനു മുൻപു വിതരണം ചെയ്യുമെന്നു കെഎസ്ആർടിസി മാനേജ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്കു തിങ്കളാഴ്ച മുതൽ ശന്പളം
08:14 PM Oct 01, 2022 | Deepika.com