കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ്; കെ.​എ​ന്‍.​ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി

04:43 PM Oct 01, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​രു​ന്ന ജാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്നു​ള്ള നേ​താ​വ് കെ.​എ​ന്‍.​ത്രി​പാ​ഠി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ത​ള്ളി. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ത്രി​ക ത​ള്ളി​യ​തെ​ന്നു കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ദു​സൂ​ദ​ന്‍ മി​സ്ത്രി അ​റി​യി​ച്ചു.

പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​യാ​ണ് ത്രി​പാ​ഠി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തോ​ടെ ഇ​നി ശ​ശി ത​രൂ​രൂം, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും ത​മ്മി​ല്‍ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ് ന​ട​ക്കു​ക. ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഖാ​ര്‍​ഗെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 17നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 19ന് ​പു​തി​യ അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കും.