ഷിംല: ഹിമാചൽ പ്രദേശിൽ ആപ്പിൾ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു.
ഷിംലയിലെ ഛരാബ്ര മേഖലയിൽ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് എതിർദിശയിൽ നിന്നെത്തിയ കാറിന് മുകളിലേക്ക് പതിച്ചാണ് കാർ യാത്രക്കാർ കൊല്ലപ്പെട്ടത്.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
ഹിമാചലിൽ ആപ്പിൾ ട്രക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
01:05 PM Oct 01, 2022 | Deepika.com