കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി

12:48 PM Oct 01, 2022 | Deepika.com
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി. പള്ളിക്കൽ സ്വദേശികളായ പ്രഭാകര പിള്ള, വിമലകുമാരി എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി ആണ് വീട്ടിലെത്തി ആക്രമണം നടത്തിയത്. സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ശശിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.