പാക് സർക്കാരിന്‍റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി

12:06 PM Oct 01, 2022 | Deepika.com
ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ നിരവധി പാക്കിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ അക്കൗണ്ട് തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമായിരുന്നു.

നിയമപരമായ ആവശ്യത്തിനായി പാക്കിസ്ഥാന്‍റെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചിരിക്കുന്നത്.