കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ

12:06 PM Oct 01, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ല്‍​കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​ഞ്ചു നേ​താ​ക്ക​ള്‍​ക്കാ​ണ് പ്ര​ത്യേ​ക സു​ര​ക്ഷ ന​ല്‍​കു​ക. ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

നേ​ര​ത്തെ കേ​ര​ള​ത്തി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​ന്ന് പി​എ​ഫ്ഐ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ ഹി​റ്റ് ലി​സ്റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ഇ​ത് എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി.

ഈ ​ലി​സ്റ്റി​ലു​ള്ള അ​ഞ്ചു നേ​താ​ക്ക​ള്‍​ക്കാ​ണ് സു​ര​ക്ഷ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​താ​ക്ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

11 അം​ഗ അ​ര്‍​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ സു​ര​ക്ഷ​യാ​ണ് ല​ഭി​ക്കു​ക. ഇ​തി​ല്‍ ആ​റ് അം​ഗ​ങ്ങ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും നേ​താ​ക്ക​ളോ​ടൊ​പ്പ​മു​ണ്ടാ​കും.

നേ​ര​ത്തെ ത​ന്നെ കൊ​ച്ചി​യി​ലെ ആ​ര്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്തും, നേ​താ​ക്ക​ള്‍​ക്കും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.