രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി

10:58 AM Oct 01, 2022 | Deepika.com
ന്യൂഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഗതി മൈതാനിയില്‍ രാവിലെ പത്തിനായിരുന്നു പരിപാടി.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം മുഴുവന്‍ 5ജി ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. കേരളത്തിൽ അടുത്ത വർഷം മുതൽ സേവനം ലഭ്യമായി തുടങ്ങും.