വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഫ്സ്പ നിയമം വീണ്ടും നീട്ടി

11:11 AM Oct 01, 2022 | Deepika.com
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവാദ നിയമമായ അഫ്സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി. നാഗാലൻഡിലെ ഒമ്പതു ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്നു ജില്ലകളിലുമാണ് നിയമം ബാധകം.

സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ ( Armed Forces Special Powers Act). പതിറ്റാണ്ടുകളായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യമായിരുന്നു കടുത്ത വ്യവസ്ഥകളുള്ള ഈ നിയമം പിൻവലിക്കുക എന്നത്. നിരവധി സമരങ്ങളും ഇതിന്‍റെ പേരിൽ നടന്നിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങളായി കരുതപ്പെടുന്നയിടങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ ആറ് മാസം കൂടുമ്പോഴും അഫ്സ്പ നിയമം നീട്ടിനൽകുകയാണ് പതിവ്.