മ്യൂണിച്ച്: ജർമൻ ബുണ്ടസ് ലിഗയിൽ ബയൺ മ്യൂണിക്ക് വിജയവഴിയിൽ തിരിച്ചെത്തി. ബയർ ലെവർകൂസനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബയൺ തകർത്തു.
യുവതാരം ജമാൽ മുസിയാലയുടെ മിന്നും പ്രകടനമാണ് ബയണിനെ തുണച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റും ജമാൽ നേടി. ലെറോസ സനെ (മൂന്ന്), , സാദിയോ മാനെ (39), തോമസ് മുള്ളർ (84) എന്നിവരാണ് ലയണിന്റെ മറ്റ് ഗോൾ സ്കോറർമാർ.
ജയത്തോടെ ബയൺ പതിനഞ്ച് പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
ലെവര്‍കൂസനെ ഗോള്‍മഴയില്‍ മുക്കി ബയേണ്‍
11:01 AM Oct 01, 2022 | Deepika.com