ടി​ഡി​എ​ഫ് അ​നി​ശ്ചി​ത​കാ​ല കെ​എ​സ്ആ​ർ​ടി​സി സ​മ​രം പി​ൻ​വ​ലി​ച്ചു

08:33 PM Sep 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സം സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ശ​നി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ൽ വ​രും. സിം​ഗി​ൾ ഡ്യൂ​ട്ടി​യ്ക്കെ​തി​രെ ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം പി​ൻ​വ​ലി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യ ഡ്യൂ​ട്ടി​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

അ​തേ​സ​മ​യം സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​ല്ലെ​ന്നും പി​രി​ച്ചു​വി​ടാ​ൻ വ​രെ മ​ടി​ക്കി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​യി​രു​ന്നു മാ​നേ​ജ്മെ​ന്‍റും ഗ​താ​ഗ​ത​മ​ന്ത്രി​യും.