തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്നു കാനം രാജേന്ദ്രൻ വിമര്‍ശിച്ചു.
ഗവർണർ ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് കാനത്തിന്റെ വിമർശനം. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം രാജേന്ദ്രൻ വിമര്‍ശിച്ചു.
പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ചിന്നഭിന്നമായ പ്രതിപക്ഷമാണ് എൻഡിഎ അധികാരത്തിൽ വരാൻ കാരണമെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
ഗവർണർ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; വിമര്‍ശനവുമായി കാനം
06:55 PM Sep 30, 2022 | Deepika.com