ബും​റ​യ്ക്ക് പ​ക​രം സി​റാ​ജ് എത്തും

02:13 PM Sep 30, 2022 | Deepika.com
മും​ബൈ: പ​രി​ക്ക് മൂ​ലം പി​ന്മാ​റി​യ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് പ​ക​ര​മാ​യി മു​ഹ​മ്മ​ദ് സി​റാ​ജ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ വാ​ർ​വി​ക്ക്​ഷ​യ​റി​നാ​യി കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന സി​റാ​ജ് പ​ര​ന്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ടീ​മി​നൊ​പ്പം ഉ​ട​ൻ ചേ​രും.

ന​ടു​വി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ സ്ട്രെ​സ് ഫ്രാ​ക്ചർ ആ​യി പ​രി​ണ​മി​ച്ച​തോ​ടെ​യാ​ണ് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​ന്പ​ര​യി​ൽ നി​ന്നും ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്നും പി​ന്മാ​റി​യ​ത്. ആ​റ് മാ​സ​ത്തേ​ക്കെ​ങ്കി​ലും താ​ര​ത്തി​ന് വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബും​റ​യ്ക്ക് പ​ക​ര​മാ​യി ലോ​ക​ക​പ്പ് ടീ​മി​ൽ ആ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ബും​റ​യ്​ക്ക് പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ലെ​ത്തി​യ സി​റാ​ജ് അ​ഞ്ച് അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​ഞ്ഞി​ട്ടു​ള്ള​ത്. 10.45 ഇ​ക്കോ​ണ​മി നി​ര​ക്കി​ൽ അ​ഞ്ച് വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ 2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ലാ​ണ് സി​റാ​ജ് അ​വ​സാ​നം ക​ള​ത്തി​ലി​റ​ങ്ങ​യ​ത്.