വി​ഭാ​ഗി​യ​ത​യും വ്യ​ക്തി കേ​ന്ദ്രീ​ക​ര​ണ രീ​തി​യും സി​പി​ഐ​യി​ൽ ഇ​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ

02:13 PM Sep 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഭാ​ഗീ​യ​ത​യും വ്യ​ക്തി കേ​ന്ദ്രീ​ക​ര​ണ രീ​തി​യും സി​പി​ഐ​യി​ൽ ഇ​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പാ​ർ​ട്ടി മു​ഖ​മാ​സി​ക​യി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​ണി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി ഇ​തു​വ​രെ വി​ട്ടു​വീ​ഴ്ച കാ​ണി​ച്ചി​ട്ടി​ല്ല. ഉ​ന്ന​യി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ മു​ന്ന​ണി​യി​ൽ കൃ​ത്യ​മാ​യി പ​റ​യും. ചി​ല​പ്പോ​ൾ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​നും മ​ടി​ച്ചി​ട്ടി​ല്ലെ​ന്നും കാ​നം അ​റി​യി​ച്ചു.

പാ​ർ​ട്ടി​യി​ൽ ഗ്രൂ​പ്പു​ണ്ടെ​ന്ന മാ​ധ്യ​മ പ്ര​ചാ​ര​വേ​ല തെ​റ്റാ​ണ്. എ​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ച​മ​ച്ച് കൊ​ടു​ത്ത് മു​ന്ന​ണി​യു​ടെ വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ഭി​പ്രാ​യ​ങ്ങ​ൾ തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന രീ​തി സി​പി​ഐ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.