എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; ഡി​യോ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി

11:44 AM Sep 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി ജി​തി​ന്‍ ഉ​പ​യോ​ഗി​ച്ച ഡി​യോ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ള​ത്ത് നി​ന്നും ക്രൈം​ബ്രാ​ഞ്ചാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്.

കേസിൽ പോലീസ് തെരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്‍റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്.

സു​ഹൈ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ കൊ​ണ്ടു​പോ​യി.