ചെന്നൈ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും രേഖകളില്ലാത്ത 10 കോടി രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാറിൽ നിന്നും ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ ദുബായ് ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി
11:45 AM Sep 30, 2022 | Deepika.com