പ​ലി​ശ നി​ര​ക്ക് ഉയർത്തി റി​സ​ർ​വ് ബാ​ങ്ക്

10:58 AM Sep 30, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പ​വും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ർ​വ് ബാ​ങ്ക് റി​പോ നി​ര​ക്ക് ഉ​യ​ർ​ത്തി. 50 ബേ​സ് പോ​യി​ന്‍റ്സ്(.50%) നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തോ‌‌​ടെ 5.9% ആ​ണ് പു​തി​യ റി​പോ നി​ര​ക്ക്.

ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന പ​ലി​ശ​യാ​യ റി​പോ നി​ര​ക്ക് ഉ​യ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വാ‌​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കും ഉ​യ​രും.റി​സ​ർ​വ് ബാ​ങ്ക് സ​മി​തി​യി​ലെ ആ​റ് വി​ദ​ഗ്ധ​രി​ൽ അ​ഞ്ച് പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു.

2023 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ചെ​റു​കി​ട ക​ൺ​സ്യൂ​മ​ർ പ്രൈ​സ് ഇ​ൻ​ഡ​ക്സ് (സി​പി​ഐ) 6.7% ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡിം​ഗ് ഡെ​പോ​സി​റ്റ് ഫെ​സി​ലി​റ്റി(​എ​സ്ഡി​എ​ഫ്), മാ​ർ​ജി​ന​ൽ സ്റ്റാ​ൻ​ഡിം​ഗ് ഫെ​സി​ലി​റ്റി ‌എ​ന്നി​വ​യും 50 ബേ​സ് പോ​യി​ന്‍റ്സ് വീ​തം ഉ​യ​ർ​ത്തി യ​ഥാ​ക്ര​മം 5.65%, 6.15% എ​ന്നായി പു​നഃ​ക്ര​മീ​ക​രി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം 2020 മു​ത​ൽ ഏറെ നാൾ മാ​റ്റ​മി​ല്ലാ​തി​രു​ന്ന പ​ലി​ശ​നി​ര​ക്കി​ൽ 2022 മെ​യ് മു​ത​ൽ 190 ബേ​സ് പോ​യി​ന്‍റ്(1.90%) വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.