കൊച്ചി: ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും അന്ന് സാധാരണപോലെ തന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം നീക്കിവയ്ക്കേണ്ടതാണെന്നെന്ന് കെസിബിസി.
ഇനി മുതല്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നും കെസിബിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്നും കെസിബിസി അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് അവധി; ഞായറാഴ്ചകൾ ഇനി കത്തോലിക്കാ സ്കൂളുകളിൽ പ്രവൃത്തിദിനമാക്കില്ല: കെസിബിസി
12:06 PM Sep 30, 2022 | Deepika.com