ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയിൽ വെടിവയ്പ്. തെക്കൻ ഡൽഹിയിലെ ഓഖ്ലയ്ക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നൗമാൻ അലി എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി ജാമിയ മിലിയ സർവകലാശാലയിലെ വായനശാലയിൽ നടന്ന സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ നോമൻ ചൗധരി എന്ന വിദ്യാർഥിയെ ഹോളി ഫാമിലി ആശുപത്രയിൽ സന്ദർശിക്കാനെത്തിയ വേളയിലാണ് അലിക്ക് വെടിയേറ്റത്. എതിർചേരിയിൽപ്പെട്ട സലാൽ എന്ന വിദ്യാർഥിയാണ് വെടിയുതിർത്തത്.
ആക്രമണത്തിൽ മറ്റാർക്കും പരിക്കേറ്റില്ലെന്നും ആശുപത്രി പരിസരം സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു.
ഡൽഹിയിലെ ആശുപത്രിയിൽ വെടിവയ്പ്; ഒരാൾക്ക് പരിക്ക്
10:26 AM Sep 30, 2022 | Deepika.com