യാങ്കൂൺ: മ്യാൻമറിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മണിപ്പൂർ, നാഗാലാൻഡ്, തെക്കൻ അസം എന്നിവയുൾപ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
മ്യാൻമറിലെ മോനിവയിൽ നിന്ന് വടക്ക് പടിഞ്ഞാറ് 112 കിലോമീറ്റർ മാറി 144 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
മ്യാൻമറിൽ ശക്തമായ ഭൂചലനം
07:28 AM Sep 30, 2022 | Deepika.com