ദുബായ്: ദുബായി എമിറേറ്റിൽ 20 ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ. ഒക്ടോബർ മുതൽ ഇവർക്ക് ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.
ദുബായിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾട്ടിപ്പിൾ എൻട്രി വിസയും അടുത്ത മാസം മൂന്ന് മുതൽ നടപ്പിലാകും. ഇതിന്റെ അനുബന്ധമായാണ് കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നത്.
രണ്ടു വർഷവും മൂന്ന് വർഷവും മാത്രം ലഭിച്ചിരുന്ന വിസകൾ അഞ്ചുവർഷത്തേക്കാണ് ലഭിക്കുന്നത്.
20 ലക്ഷം ദിർഹം ആസ്തിയുള്ളവർക്ക് ഗോൾഡൻ വിസ; വാഗ്ദാനവുമായി ദുബായ്
05:10 AM Sep 08, 2022 | Deepika.com