ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിഓ, മാധ്യമ സംഘടനകളുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി കേന്ദ്ര ആദായനികുതി വകുപ്പ്.
ഡൽഹി ആസ്ഥാനമായ എൻജിഓ ഓക്സ്ഫാം, റിസർച്ച് സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ച്(സിപിആർ), ബംഗളൂരുവിലെ മാധ്യമ ഫൗണ്ടേഷൻ ഐപിഎസ്എംഎഫ് എന്നിവടങ്ങളിലാണ് പരിശോധന നടന്നത്.
വിദേശ സംഭാവനകളുടെ രേഖകൾ പരിശോധിക്കാനും കണക്കുകളിലെ കൃത്യത ഉറപ്പുവരുത്താനുമാണ് റെയ്ഡെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡിൽ രേഖകളും ഫോണുകളും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഓക്സ്ഫാം, സിപിആർ ഓഫീസുകളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്
02:38 AM Sep 08, 2022 | Deepika.com