മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട പൂ​ജാ​രി ജീ​വ​നൊ​ടു​ക്കി

12:29 AM Sep 08, 2022 | Deepika.com
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​റി​ൽ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട പൂ​ജാ​രി മ​നോ​വി​ഷ​മ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി. സം​ഹാ​ദ്രി മേ​ഖ​ല​യി​ലെ ക്ഷേ​ത്ര പൂ​ജാ​രി​യാ​യ ഭീം​ദാ​സാം​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്തെ ര​ഘു​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ മ​നം​നൊ​ന്താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ഭീം​ദാ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​ന്നെ കു​ടു​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഭീം​ദാ​സ് കു​റി​ച്ചു.

ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യെ​പ്പ​റ്റി ചോ​ദ്യം ചെ​യ്യാ​ൻ ഭീം​ദാ​സി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെതി​രെ കു​റ്റ​മൊ​ന്നും ചു​മ​ത്തി​യി​രു​ന്നി​ല്ല.

പൂ​ജാ​രി​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.