ബ​ഫ​ർ സോ​ണ്‍ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

08:45 PM Sep 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യ്ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ വേ​ണ​മെ​ന്നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം.

ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ബ​ഫ​ർ സോ​ണ്‍ വേ​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ത്ത് നി​രോ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2011 ഫെ​ബ്രു​വ​രി​യി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ വി​ധി​യി​ലെ 44 എ,

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ബ​ഫ​ർ സോ​ണ്‍ ചു​റ്റ​ള​വി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള നി​രോ​ധി​ത​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്ന 44 ഇ ​ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​നഃപ​രി​ശോ​ധ​ന ഹ​ർ​ജി​യി​ലൂ​ടെ ആ​വ​ശ്യ​പ്പെട്ടി​രി​ക്കു​ന്ന​ത്.