സ്റ്റാ​ലി​നി​ൽ നി​ന്നും രാ​ഹു​ൽ പ​താ​ക​യേ​റ്റു​വാ​ങ്ങി; ‌ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തു​ട​ക്കം

06:21 PM Sep 07, 2022 | Deepika.com
ചെ​ന്നൈ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ക​ന്യാ​കു​മാ​രി​യി​ൽ തു​ട​ക്ക​മാ​യി. പ്രാ​ർ​ത്ഥ​നാ​യോ​ഗ​ത്തി​നു​ശേ​ഷം ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​വ​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നി​ൽ നി​ന്നും പ​താ​ക രാ​ഹു​ൽ ഗാ​ന്ധി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്ക് തു​ട​ക്ക​മാ​യ​ത്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം വേ​ദി​യി​ൽ വാ​യി​ച്ചു.​എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ട്.

150 ദി​വ​സം നീ​ളു​ന്ന പ​ദ​യാ​ത്ര 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ 22 ന​ഗ​ര​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.